SCREENPLAY
പ്രവാസത്തിന്റെ മടുപ്പ് അസഹനീയമാം വിധം കൂടിയപ്പോഴായിരുന്നു ഇനി നാട്ടിലേക്ക് മടങ്ങാം എന്ന് വേണു ആഗ്രഹിച്ചത് . അതിനയാളെ തെറ്റുപറയാന്‍ പറ്റില്ല ... കാരണം പ്രവാസം അയാളുടെ യൌവനത്തെ ഒട്ടൊന്നുമല്ല വിയര്പ്പിക്കയും വേദനിപ്പിക്കയും ചെയ്തത് ..... പ്രവാസിയാകുന്നതിനു മുന്‍പ് എല്ലാ സമകാലീന മലയാളം വാരികകളിലും മാസികകളിലും വേണുവിന്റെ കവിതകള്‍ വന്നിട്ടുണ്ട് ഒരു തവണയല്ല ഒരുപാട് തവണ ........
വേണുവിന്റെ കാശുകൊണ്ടാണ് കുടുംബത്തില്‍ സാമാന്യം നല്ല വീടുവെച്ചതും പിന്നെ സഹോദരിമാരെ കല്യാണം കഴിപ്പിച്ചതും .
പക്ഷെ വേണു പ്രവാസം നിറുത്തി എന്നറിഞ്ഞപ്പോള്‍ നല്ലകറവയുള്ള പശൂ ചത്ത സങ്കടമാണ് വീട്ടിലെല്ലാവര്‍ക്കും ........ നാട്ടിലെത്തിയിട്ടിപ്പോ മൂന്ന് മാസമാകുന്നു ...... വീട് ഇളയസഹോദരിക്കു ഭാഗം ചെയ്തു കൊടുത്തത് കൊണ്ട് ഒരു വാടക വീട്ടില്‍ തനിച്ചു താമസിക്കയാണയാള് ... നാട്ടിലെ അതേജോലിതന്നെ യായിരുന്നു അവിടേം അയാള്‍ക്ക് .... തല ചെരപ്പ് ....സത്യത്തില്‍ ആ ജോലിയോടുള്ള വെറുപ്പായിരുന്നു അയാളെ പ്രവാസിയാക്കിയത് ..... പക്ഷെ നാട് മാറി തലമാറി എന്നതിനപ്പുറം നീണ്ട പതിനൊന്നുവര്ഷതിനിടയില് ഒന്നും സംഭവിച്ചില്ല ...... അതും അയാളിലെ പ്രാവാസിയെ കൂടുതല്‍ മടുപ്പിക്കയും കൂടുതല്‍ അന്തര്‍മുഖനാക്കുകയും ചെയ്തു ..... നാട്ടില്‍ വേണുവിനു കൂടെ പഠിച്ച രണ്ടു പേരോട് മാത്രമേ ഇപ്പോഴും ഇഴയടുപ്പമുള്ള സൗഹൃദം നിലനില്ക്കുന്നുള്ളൂ അതിലൊരാള്‍ ഇപ്പൊ കല്യാണം കഴിഞ്ഞതിന്റെ തിരക്കിലാണ് മറ്റെയാള്‍ തിരക്കുള്ള ഒരു കച്ചവടക്കാരനുമാണ് ..... ചുരുക്കിപ്പറഞ്ഞാല്‍ മിണ്ടാനും പറയാനും ആരുമില്ലാതെ പോയത് വേണുവിനെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട് .......... യൌവനം കവിതകള്‍കൊണ്ട് ആഘോഷിക്കയും പിന്നീട് ജീവിതദുരിതങ്ങള്‍ക്ക് അറുതി തേടി പ്രാവാസിയാവുകയും ഒടുക്കം ഒരുവാടക വീട്ടില്‍ തനിച്ചാക്കപെടുകയും ചെയ്ത വേണുവെന്ന യുവാവും , ഒരു രണ്ടാം ക്ലാസ്സുകാരിയുടെ അമ്മയും നാട്ടിലെ ചില സൂഖകേടുകാരുടെ മാത്രം സ്വകാര്യ സുഖവും ആയ ലേഖ എന്ന യുവതിയും (വേശ്യ ) ഒരേ ദ്രുവത്തില്‍ കണ്ടുമുട്ടുന്നിടത്തുനിന്ന് എന്റെ "സമാന്തരം" തുടങ്ങുന്നു .......
SCENE 1
ഷോപിംഗ് മാള്‍ സന്ധ്യാ സമയംവരുന്നവരെയും പോകുന്നവരെയും അലക്ഷ്യമായി നോക്കിനില്ക്കുന്ന വേണു ..... കണ്ണിലുടക്കുന്നതൊന്നും അയാള്‍ക്ക് കാഴ്ചയാവുന്നില്ല എന്ന് അയാളുടെ മുഖം കണ്ടാലറിയാം ,,, ഒരിടത്ത് തന്നെ നില്‍ക്കുന്നത് കൊണ്ട് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് തോനിയിട്ടാവാം അടുത്ത ഫ്ലോറിലേക്ക് കേറിപ്പോയി ചുറ്റോടു ചുറ്റും നോക്കുന്നു ...പോക്കറ്റില്‍
നിന്ന് മൊബൈല്‍ ഫോണ്എടുത്തു ഡയല് ചെയ്തു ചെവിയോടു ചേര്‍ത്ത് വെക്കുന്നു ....... റിംഗ് സൌണ്ട് കേള്‍ക്കാം ഫോണ്‍ അറ്റന്റു ചെയ്യപ്പെട്ടു
: ഹലോ ( സ്ത്രീ ശബ്ദം )
വേണു : സോറി ഇത് അരുണിന്റെ നമ്പരല്ലേ
ലേഡി : അതേലോ ആരാവിളിക്കണേ ....?
വേണു : ഞാന്‍ ഒരു സുഹുര്താണ് പേര് വേണു
ലേഡി : ഓ അറിയാം ചേട്ടന് പറഞ്ഞിട്ടുണ്ട്
വേണു : ഒന്ന് കൊടുക്കാവോ .....!
ലേഡി : അയ്യോ ചേട്ടന് ഇവിടെ അല്പം . തെരക്കിലാണല്ലോ........ അങ്ങോട്ട്
വിളിക്കാന്‍ പറഞ്ഞാമതിയോ .....!
വേണു : മതി
ലേഡി : ശെരി ......
ഫോണ്‍ കട്ടാവുന്നു ............ -ആലോചനയോടെ ഫോണിന്റെ സ്ക്രീനിലേക്കും പിന്നെ ചുറ്റുപാടും നോക്കുന്നു ... എന്തോ ഓര്‍മ്മ വന്നപോലെ മറ്റൊരു നമ്പര്‍ ഡയല് ചെയ്യുന്നു ( നമ്പര്‍ ബിസി ) ഫോണ്‍ പോക്കറ്റിലിട്ടു അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു ....... ആരൊക്കെയോ കൂട്ടം ചേര്‍ന്നു പറഞ്ഞും ചിരിച്ചും പോകുന്നത് കാണാം ......വേണു താഴത്തെ ഫ്ലോരിലേക്ക് ഇറങ്ങുന്നു ........ അവിടെ കണ്ട ജന്റ്സ് പാര്‍ലറിലേക്ക് നോക്കിനില്ക്കുന്നു അതിനകത്തെ കാഴ്ചകള്‍ മുഴുവന്‍ വ്യക്തമല്ല .... വേണു വീണ്ടും ഫോണ്‍ എടുത്തു ഡയല് ചെയ്തു ഫോണ്‍ ചെവിയോടു ചേര്‍ത്ത് പിടിച്ചു ഇത്തവണ ബെല്ലടിക്കുന്നുണ്ട് ........
മറുതലയ്ക്കല്‍ : ഹലോ ........
വേണു : നീ ഫ്രീയാണോ .....?
ഫ്രണ്ട് : ഇപ്പോഴോ കണക്കായിപ്പോയി ഇവിടെ മുടിഞ്ഞ തെരക്കാ നീ കാര്യം പറ
വേണു : നീഅന്ന് പറഞ്ഞ കേസില്ലേ
ഫ്രണ്ട് : ആ ടാക്സിടെ കാര്യാണോ .....
വേണു ചുറ്റുപാടും നോക്കിക്കൊണ്ട് മെല്ലെ മാളില്‍ നിന്നും ഇറങ്ങി നടക്കുന്നതിനിടയില്‍ അല്‍പ്പം ശബ്ദം താഴ്ത്തി യാണ് സംസാരം
വേണു : ടാക്സിയോ ഏതു ടാക്സി
ഫ്രണ്ട് : പിന്നെ
വേണു : മറ്റേ ...... രാത്രിയത്തെ........
: ഭാര്യ അറിയാണ്ടുള്ള ഏര്‍പ്പാട്
ഫ്രണ്ട് : ഓ ലേഖ ഇതിനാണോ നീ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിച്ചത്
അവക്കെന്തു
പറ്റി .....
വേണു : പറ്റിയിട്ടൊന്നുമില്ല
ഫ്രണ്ട് : പിന്നെ ....!
വേണു : നീ അവരുടെ നമ്പറൊന്നു തരണം
ഫ്രണ്ട് : ഹ ഹ ഹ ആര്‍ക്കാട .......
വേണു : അതെന്താ ഞാന്‍ ആയാല്‍ എന്തേലും
കൊഴപ്പോണ്ടോ ..........!
ഫ്രണ്ട് : നീ കാര്യം പറ വേണു ആര്‍ക്കാണ്
വേണു : എനിക്കാടാ പുല്ലേ ......
ഫ്രണ്ട് : ഞാന്‍ കട പൂടിയിട്ടു പോകുമ്പോ നിന്നെ
വന്നു കാണാം
വേണു : നമ്പര്‍ തരാന്‍ ബുദ്ധിമുട്ടാണേല് വേണ്ട
പിന്നെ കാണാം
ഫ്രണ്ട് : എടാ അതല്ലെടാ കാര്യം നീ അവള്ടെ
അടുത്ത്
പോകുന്നേകൊണ്ട് എനിക്കെന്താ പ്രശ്നം
പക്ഷെ നീ വിജാരിക്കുംപോലെ അതത്ര
എളുപ്പോള്ള കേസല്ല , പിന്നെ സ്ഥലോം
മോശാണ്
വേണു : ഓ ഞാന്‍ സഹിച്ചു
ഫ്രണ്ട് : ശെരി ഇപ്പൊ ഞാന്‍ നിന്നോടോന്നും
പറയുന്നില്ല ഞാന്‍ നമ്പര്‍ സെന്റ്
ചെയ്യാം നീ സൂക്ഷിക്കണം
വേണു : ഓ എന്നെ അങ്ങിനെ ആരും
കാത്തിരിക്കുന്നൊന്നു ഇല്ലല്ലോ
ഫ്രണ്ട് : ശെരി ഇവിടെ തിരക്കാണ് ഞാന്‍
നംബരയക്കാം......
ഫോണ്‍ കട്ടുചെയ്തു തിരിയുന്ന വേണുവിന്റെ കണ്ണില്‍ ബിവറേജിന്റെ ബോര്‍ഡ് പതിയുന്നു അവിടേക്ക് തന്നെ നോക്കിനില്ക്കുന്ന വേണു ... ഒരു നെടുവീര്‍പ്പ് പിന്നെ തിരിഞ്ഞു നടന്നു
SCENE 2
രാത്രി വേണുവിന്റെ വാടക വീട്
ഒരു ചാരുകസേരയില്‍ ചാഞ്ഞു കിടക്കുന്ന വേണു , TV ഓണ്‍ ചെയ്തു വെച്ചിട്ടുണ്ട് അതയാള്‍ ശ്രദ്ധിക്കുന്നില്ല ... എന്തോ ആലോചനയില്‍ ആണ് നിവര്‍ന്നിരുന്നു മുഖം തുടച്ചു ശേഷം ഫോണ്‍ കയ്യിലെടുത്തു അണ്‍ലോക്ക് ചെയ്തു ചുമ്മാ അതുമിതും നോക്കി മടുതിട്ടെന്നോണം കസേരയുടെ കയ്യിലേക്ക് വെച്ചു ....... വീണ്ടും ഫോണ്‍ എടുത്തു ഒരു പ്രേമഗാനം വെച്ചു ഇപ്പൊ ഫോണിന്റെയും TVയുടെ ശബ്ദം കൊണ്ട് ആകെ ആലോസരമാണ് റിമോര്‍ട്ട് ഏന്തി വലിഞ്ഞെടുത്തു TV of ചെയ്തു കണ്ണടച്ച് കസേരയിലേക്ക് ചാരിയിരുന്നു ഒരു സെക്കന്റ് പാട്ട് ഒന്ന് കട്ടാവുന്നതിനൊപ്പം ഒരു മെസ്സേജ് സൌണ്ടും വന്നു വീണ്ടും ഫോണ്‍ എടുത്തു മെസ്സേജ് ചെക്ക് ചെയ്തുനോക്കി അതില്‍ ഒരു മെസ്സേജ് വന്നു കിടകുന്നുണ്ട് സുബോദയച്ച മെസ്സേജ് ആണ് ലേഖയുടെ നമ്പര്‍ .......... അയാള്‍ സ്ക്രീനില്‍ പരതി കളിക്കയാണ് ഡയല് ചെയ്യണോ വേണ്ടയോ എന്ന് തിരിയാതെ
ഒടുക്കം ഡയല് ചെയ്തു ......... ഫോണ്‍ പിടിച്ച വേണുവിന്റെ കയ്ക്കു നല്ല വിറയലുണ്ട് ..... മറുതലയ്ക്കല്‍ ഒരു സ്ത്രീയുടെ സ്വീറ്റ് വോയിസ് .................. : ഹലോ ...
വേണുവിനു നാവനങ്ങുന്നില്ല
മറുതലക്കല്‍ : ഹലോ ആരാണ് ........
വേണു
( വിറയുന്ന ശബ്ദം ) : വേണു എന്നാണു പേര് ഈ നമ്പര്‍
ഒരു കൂട്ടുകാരന് തന്നതാണ്
മറുതലയ്ക്കല്‍ : ശെരി എന്തുവേണം ..........
വേണു : ഒന്ന് കാണാന്‍ പറ്റ്വോ ........
സ്ത്രീ
(ഈര്‍ഷ്യയോടെ) : നിങ്ങളാരെയാണ് വിളിച്ചത്
വേണു : ലേഖയല്ലേ .......!
സ്ത്രീ : സോറി റോങ്ങ് നമ്പര്‍..
ഫോണ്‍ കട്ടായി . അയാള്‍ ഫോണും പിടിച്ചു മുറിയിലൂടെ വെറുതെ നടക്കാന്‍ തുടങ്ങി tv ഓണ്‍ ചെയ്തു ചാനലുകള്‍ മാറ്റി നോക്കി റിമോട്ട് അവിടിട്ടു വീണ്ടും നടക്കാന്‍ തുടങ്ങി ... വീണ്ടും ഫോണ്‍ എടുത്തു ഡയല് ചെയ്തു .. റിംഗ് സൌണ്ട് കേള്‍ക്കാം
മറുതലയ്ക്കല്‍ : ഹെലോ കൌമുദി
വേണു : ഹെലോ നാരായണന് കുട്ടിചേട്ടനെ
: ഒന്ന് കിട്ട്വോ
മരുതലയ്കല് : സാറ് ഇപ്പൊ ഇവിടില്ല
വേണു : ലീവാണോ
മറുതലയ്ക്കല്‍ : അല്ല അദ്ദേഹം കൌമുദി വിട്ടു
വേണു : ഇപ്പൊ എവിടാണെന്ന് അറിയ്യ്വോ
മറുതലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്തു ..... ഫോണ്‍ കട്ടായി എന്നറിഞ്ഞപ്പോള്‍ വേണു കുറച്ചുനേരം ചുമ്മാ നിലത്തു നോക്കിയിരുന്നു ............ പിന്നെ നേരത്തെ നമ്പര്‍ കൊടുത്ത സുഹുര്ത്തിനെ വിളിച്ചു ..... ഫോണ്‍ റിങ്ങാവുന്നുണ്ട് പക്ഷെ എടുക്കുന്നില്ല ........ വേണു TV ക്ക് മുന്നില്‍ ചെന്നു അവിടെ ഇരുന്നു ചുമ്മാ ചാനല്‍ മാറ്റിക്കൊണ്ടിരുന്നു ........ വീണ്ടും ഫോണ്‍ എടുത്തു സുഹുര്‍ത്ത് കൊടുത്ത നമ്പറില്‍ ഡയല് ചെയ്തു ......
മറുതലയ്ക്കല്‍ : ഹെലോ ...........
വേണു : ഹലോ .........
സ്ത്രീ ആരാ വിളിക്കണേ .......
ഒരുനിമിഷത്തെ മൌനത്തിനു ശേഷം
വേണു : നേരത്തെ വിളിച്ചിരുന്നു വേണു
എന്നാണു പേര്
lലേഖ : ഉം എന്നെ സുബോദ്
വിളിച്ചിരുന്നു
വേണു : ഒന്ന് കാണാന്‍ പറ്റ്വോ
ലേഖ : ഞാന്‍ അയാളോട് പറഞ്ഞിരുന്നു
എനിക്ക് നല്ല സുഖമില്ല
വേണു : ജെസ്റ്റ് കാണുന്നതില്‍ പ്രശ്നമുണ്ടോ
ലേഖ : കണ്ടിട്ടെന്തിനാണ്......
വേണു ശെരിക്കും ഒന്ന് വിക്കി
വേണു : ചുമ്മാ ഒരു സൌഹൃതം ആവാലോ
ലേഖ : നമ്മള് തമ്മിലോ ......!
വേണു :അതെന്താ എന്നെ സുഹുര്താക്കാന്
പറ്റില്ലേ .........
ലേഖ : ഇല്ല എനിക്കൊരു
സുഹുര്ത്തിന്റെ ആവശ്യമില്ല
വേണു :എനിക്കുണ്ട്
ലേഖ :തലയ്ക്കു ഓളമൊന്നും ഇല്ലല്ലോ
വേണു :ഓളമൊന്നുമില്ല പക്ഷെ സൌഹൃതം
എനിക്കിഷ്ടമാണ് മിണ്ടിയും
പറഞ്ഞും ഇരിക്കാമല്ലോ
ലേഖ : അതിനാണോ കാണണം എന്ന്
പറയുന്നത്
വേണു : അതേ
ലേഖ : ശെരിക്കും വട്ടുള്ള ആളാണോ
വേണു : ഹേയ് ഇതുവരെ ആയിട്ടില്ല
(അല്പം പാരുഷ്യത്തില്‍ )
ലേഖ : ഈ രാത്രിയില്‍ എന്നെക്കൊണ്ട് തെറി
പറയിക്കരുത്
വേണു : ഒരു കുഴപ്പവുമില്ല ഞാന്‍ കേള്‍ക്കാം
ലേഖ : ഊളമ്പാറയില്നിന്ന് നേരിട്ട്
ഇങ്ങോട്ട് വന്നതായിരിക്കും
വേണു ഒരിക്കലും അല്ല ഗള്‍ഫ് റിട്ടേണ്‍ ആണ്
ലേഖ : അതിനിപ്പോ ഞാനെന്തു വേണം
വേണു : ഒന്ന് കാണാന്‍ അനുവാദം
തരണം
ലേഖ :ഞാന്‍ നിങ്ങളോട് മലയാളത്തില്‍
അല്ലേ പറഞ്ഞത് പറ്റില്ലെന്ന്
വേണു : ഒന്ന് കണ്ടാല്‍ മതിയായിരുന്നു .......
ലേഖ : കണ്ടിട്ടെന്തിനാണ് മിസ്റ്റര്‍ ........
വേണു :അത് എനിക്ക് വിടൂ പ്ലീസ്
ലേഖ നിങ്ങളാണോ എന്റെ കാര്യങ്ങള്‍
തീരുമാനിക്കുന്നത്
vവേണു : അങ്ങനല്ല ലേഖ ........
ലേഖ : പിന്നെങ്ങിനാണ് ..............
വേണു : കാണുക കുറച്ചു നേരം eഎന്തെങ്കിലും
: സംസാരിചിരിക്കുക ഞാനത്രയെ
ഉധേശിച്ചുള്ളൂ.........
ലേഖ : ദെയവു ചെയ്തു ഉപദ്രവിക്കരുത്
സ്ത്രീ
(ഈര്‍ഷ്യയോടെ) : നിങ്ങളാരെയാണ് വിളിച്ചത്
വേണു : ലേഖയല്ലേ .......!
സ്ത്രീ : സോറി റോങ്ങ് നമ്പര്‍..
ഫോണ്‍ കട്ടായി . അയാള്‍ ഫോണും പിടിച്ചു മുറിയിലൂടെ വെറുതെ നടക്കാന്‍ തുടങ്ങി tv ഓണ്‍ ചെയ്തു ചാനലുകള്‍ മാറ്റി നോക്കി റിമോട്ട് അവിടിട്ടു വീണ്ടും നടക്കാന്‍ തുടങ്ങി ... വീണ്ടും ഫോണ്‍ എടുത്തു ഡയല് ചെയ്തു .. റിംഗ് സൌണ്ട് കേള്‍ക്കാം
മറുതലയ്ക്കല്‍ : ഹെലോ കൌമുദി
വേണു : ഹെലോ നാരായണന് കുട്ടിചേട്ടനെ
: ഒന്ന് കിട്ട്വോ
മരുതലയ്കല് : സാറ് ഇപ്പൊ ഇവിടില്ല
വേണു : ലീവാണോ
മറുതലയ്ക്കല്‍ : അല്ല അദ്ദേഹം കൌമുദി വിട്ടു
വേണു : ഇപ്പൊ എവിടാണെന്ന് അറിയ്യ്വോ
മറുതലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്തു ..... ഫോണ്‍ കട്ടായി എന്നറിഞ്ഞപ്പോള്‍ വേണു കുറച്ചുനേരം ചുമ്മാ നിലത്തു നോക്കിയിരുന്നു ............ പിന്നെ നേരത്തെ നമ്പര്‍ കൊടുത്ത സുഹുര്ത്തിനെ വിളിച്ചു ..... ഫോണ്‍ റിങ്ങാവുന്നുണ്ട് പക്ഷെ എടുക്കുന്നില്ല ........ വേണു TV ക്ക് മുന്നില്‍ ചെന്നു അവിടെ ഇരുന്നു ചുമ്മാ ചാനല്‍ മാറ്റിക്കൊണ്ടിരുന്നു ........ വീണ്ടും ഫോണ്‍ എടുത്തു സുഹുര്‍ത്ത് കൊടുത്ത നമ്പറില്‍ ഡയല് ചെയ്തു ......
മറുതലയ്ക്കല്‍ : ഹെലോ ...........
വേണു : ഹലോ .........
സ്ത്രീ ആരാ വിളിക്കണേ .......
ഒരുനിമിഷത്തെ മൌനത്തിനു ശേഷം
വേണു : നേരത്തെ വിളിച്ചിരുന്നു വേണു
എന്നാണു പേര്
lലേഖ : ഉം എന്നെ സുബോദ്
വിളിച്ചിരുന്നു
വേണു : ഒന്ന് കാണാന്‍ പറ്റ്വോ
ലേഖ : ഞാന്‍ അയാളോട് പറഞ്ഞിരുന്നു
എനിക്ക് നല്ല സുഖമില്ല
വേണു : ജെസ്റ്റ് കാണുന്നതില്‍ പ്രശ്നമുണ്ടോ
ലേഖ : കണ്ടിട്ടെന്തിനാണ്......
വേണു ശെരിക്കും ഒന്ന് വിക്കി
വേണു : ചുമ്മാ ഒരു സൌഹൃതം ആവാലോ
ലേഖ : നമ്മള് തമ്മിലോ ......!
വേണു :അതെന്താ എന്നെ സുഹുര്താക്കാന്
പറ്റില്ലേ .........
ലേഖ : ഇല്ല എനിക്കൊരു
സുഹുര്ത്തിന്റെ ആവശ്യമില്ല
വേണു :എനിക്കുണ്ട്
ലേഖ :തലയ്ക്കു ഓളമൊന്നും ഇല്ലല്ലോ
വേണു :ഓളമൊന്നുമില്ല പക്ഷെ സൌഹൃതം
എനിക്കിഷ്ടമാണ് മിണ്ടിയും
പറഞ്ഞും ഇരിക്കാമല്ലോ
ലേഖ : അതിനാണോ കാണണം എന്ന്
പറയുന്നത്
വേണു : അതേ
ലേഖ : ശെരിക്കും വട്ടുള്ള ആളാണോ
വേണു : ഹേയ് ഇതുവരെ ആയിട്ടില്ല
(അല്പം പാരുഷ്യത്തില്‍ )
ലേഖ : ഈ രാത്രിയില്‍ എന്നെക്കൊണ്ട് തെറി
പറയിക്കരുത്
വേണു : ഒരു കുഴപ്പവുമില്ല ഞാന്‍ കേള്‍ക്കാം
ലേഖ : ഊളമ്പാറയില്നിന്ന് നേരിട്ട്
ഇങ്ങോട്ട് വന്നതായിരിക്കും
വേണു ഒരിക്കലും അല്ല ഗള്‍ഫ് റിട്ടേണ്‍ ആണ്
ലേഖ : അതിനിപ്പോ ഞാനെന്തു വേണം
വേണു : ഒന്ന് കാണാന്‍ അനുവാദം
തരണം
ലേഖ :ഞാന്‍ നിങ്ങളോട് മലയാളത്തില്‍
അല്ലേ പറഞ്ഞത് പറ്റില്ലെന്ന്
വേണു : ഒന്ന് കണ്ടാല്‍ മതിയായിരുന്നു .......
ലേഖ : കണ്ടിട്ടെന്തിനാണ് മിസ്റ്റര്‍ ........
വേണു :അത് എനിക്ക് വിടൂ പ്ലീസ്
ലേഖ നിങ്ങളാണോ എന്റെ കാര്യങ്ങള്‍
തീരുമാനിക്കുന്നത്
vവേണു : അങ്ങനല്ല ലേഖ ........
ലേഖ : പിന്നെങ്ങിനാണ് ..............
വേണു : കാണുക കുറച്ചു നേരം eഎന്തെങ്കിലും
: സംസാരിചിരിക്കുക ഞാനത്രയെ
ഉധേശിച്ചുള്ളൂ.........
ലേഖ : ദെയവു ചെയ്തു ഉപദ്രവിക്കരുത്
ഫോണ്‍ കട്ടാവുന്നു വേണു ഫോണും പിടിച്ചു ആലോചനയില്‍ എന്നവണ്ണം ഇരിക്കുന്നു ......... ശേഷം വാഷ്ബേസിനരികില്‍ പോയി മുഖം കഴുകി ജനാലയില്‍ തൂക്കിയിട്ടിരിക്കുന്ന കാലന് കുട എടുക്കുന്നു
SCENE3
ലേഖയുടെ ഫ്ലാറ്റ്രാത്രി
വിശാല മായ ലിവിംഗ് റൂം
ഒരു ബെഡ്ഡില്‍ നിറയെ കോട്ടന്‍ സാരികള്‍ കൊണ്ടിട്ടു അതില്‍ ഓരോന്നായി എടുത്തു ഹാന്‍ഡ് വര്‍ക്ക് ചെയ്യുന്ന ലേഖ ...... തുണി ഇട്ട ബെഡ്ഡില്‍ കിടന്നു തുണിയില്‍ ഉരുണ്ടു കളിക്കുന്ന ഒരു രണ്ടാം ക്ലാസ് കാരി ........
ലേഖ : അത് ...... എന്റെ കയ്യോന്നോഴിയട്ടെ
എന്നിട്ട് തരാം കേട്ടോ..........
കുട്ടി അവളെ നോക്കി കോക്രി കാണിക്കുന്നു ... ലേഖ അത് വലുതായി ശ്രദ്ധിക്കുന്നില്ല കുട്ടി സാരികള്‍ക്കിടയില്‍ നൂണ്ടു കയറി ..... അങ്ങോട്ടും ഇങ്ങോട്ടും ഉരുളുന്നു ......
ലേഖ ; ലെച്ചു ..... നിനക്കറിയാലോ അമ്മേടെ
അടീടെ ചൂട് മോള് അമ്മേ ദേഷ്യം
പിടിപ്പിക്കാതെ എഴുന്നേറ്റു പോയെ
ലെച്ചു ; ഒന്ന് ആവില്ലമ്മാ .......
ടേബിളില്‍ കിടക്കുന്നു മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി ലേഖ എഴുന്നേറ്റു പോയി ഫോണ്‍ എടുക്കുന്നു .......
ലേഖ ; ഹലോ ........ ങാ .... ഇല്ല ഇനി
വൈകിക്കില്ല സണ്‍ഡേ വരെ ഒരു
ചെറിയ തെരക്കുണ്ട്പിന്നെ ഒന്നൂല്ല
ഓ തെരാം ങാ ശെരി ഇല്ല വൈകിക്കില്ല
ഡോറില്‍ ആരോ നോക്ക് ചെയ്യുമ്പോലെ ലേഖ കുഞ്ഞിനെ നോക്കി സംശയത്തോടെ വാതിലിനടുത്തേക്ക് ചെല്ലുന്നു , വീണ്ടും നോക്കിംഗ് സൌണ്ട് . ലേഖ മെല്ലെ വാതില്‍ തുറന്നു നോക്കി .... വാതിലിനു തൊട്ടടുത്ത് തന്നെ വേണു നില്‍ക്കുന്നത് കാണാം , മഴകൊണ്ട് അല്പം നനഞ്ഞിട്ടുണ്ട് , കയ്യില്‍ ഒരു നനഞ്ഞ കുട പിന്നെ ഒരു ഷോള്‍ഡര്‍ ബാഗ് ,
ലേഖ ( കൂര്‍ത്തനോട്ടം ) : ആരാ .........
വേണു ; വേണു
ലേഖ ; എന്ത് വേണം
വേണു ; ഒന്ന് കാണാം എന്ന് വിചാരിച്ചു
ആരോ സ്റ്റെപ്പ് ഇറങ്ങി വരുന്നത് കാണാം ലേഖ അയാളെ അകത്തേക്ക് വലിച്ചു വാതില്‍ അടക്കുന്നു
വേണു ഒന്ന് വിരണ്ടപോലെ
ലേഖ ; നിങ്ങള്‍ക്ക് മലയാളം പറഞ്ഞാല്‍
അറിയില്ലേ
വേണു ഒന്നും പറയാനില്ലെന്ന പോലെ നില്ക്കുന്നു , ലേഖ ദേഷ്യത്തോടെ ചെന്ന് കസേരയില്‍ ഇരിക്കുന്നു .... ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാത്ത പോലെ മുഖം ചുവക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നത് കാണാം
ലേഖ ; ആരോട് ചോദിച്ചിട്ടാണ് താങ്കള്‍
ഈ രാത്രിയില്‍ ഇങ്ങോട്ട് വന്നത്
വേണു ; അല്ല ഇവിടെ പകലായിരുന്നോ സംഭവം
ലേഖ ; എന്ത് സംഭവം
വേണു ; അല്ലാ ...... ഈ ഏര്‍പ്പാട്
ലേഖയ്ക്ക് ദേഷ്യം ശെരിക്കും വിറഞ്ഞു കേറുന്നു
ലേഖ ; ഏതേര്പ്പാട്
പരുങ്ങിക്കൊണ്ട് വേണു ; നിങ്ങടെ ......... സുബോതൊക്കെ വരാറ്
`
ലേഖ : ഞാന്‍ കണ്ടവര്‍ക്കൊന്നും വാതില്‍
തുറന്നു കൊടുക്കാറില്ല ...... എന്നെ
ഇവിടാര്‍ക്കും അങ്ങിനെ അറിയേമില്ല ....